ജെഇഇ മെയിൻ, എഐസിടിഇ, യുജിസി പരീക്ഷകൾ മാറ്റി



ന്യൂഡൽഹി > കോവിഡ് 19 ഭീഷണി നിലനിൽക്കുന്നതിനാൽ മാർച്ച് 31 വരെ നടത്താനിരുന്ന ജെഇഇ മെയിൻ, യുജിസി, എഐസിടിഇ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി. എല്ലാ പരീക്ഷകളും മാറ്റണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ചതിനെ തുടർന്നാണ് അടിയന്തര തീരുമാനം. 31നുശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണ്‌ നിർദേശം. Read on deshabhimani.com

Related News