കോവിഡ്‌ വ്യാപനം രൂക്ഷം; ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു



ന്യൂഡല്‍ഹി > കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രിലില്‍ നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു. ഏപ്രില്‍ 27,28,29,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികളും മാതാപിതാക്കളും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിവെച്ചിരിക്കുന്നത്.   April session for JEE (Main) 2021 has been postponed. It was scheduled for 27th, 28th & 30th April. Revised dates to be announced later & at least 15 days prior to exam: National Testing Agency (NTA) First two sessions have already been completed in February & March#COVID19 pic.twitter.com/Yz69Ny4r0Q — ANI (@ANI) April 18, 2021 Read on deshabhimani.com

Related News