ജെഇഇ മെയിൻ: ഉത്തരസൂചികയും സ്‌കോർഷീറ്റും പ്രസിദ്ധീകരിച്ചു



സ്വന്തം ലേഖകൻ തിരുവനന്തപുരം നാഷണൽ ടെസ‌്റ്റിങ് ഏജൻസി (എൻടിഎ) സെപ്‌തംബർ ഒന്നു മുതൽ ആറു വരെ നടത്തിയ രണ്ടാംഘട്ട  ജോയിന്റ‌് എൻട്രൻസ‌് എക‌്സാമിനേഷന്റെ (ജെഇഇ മെയിൻ) ഉത്തരസൂചികയും വിദ്യാർഥികളുടെ സ്‌കോർഷീറ്റും   പ്രസിദ്ധീകരിച്ചു. https://jeemain.nic.in ൽ എന്ന വെബ്‌സെറ്റിൽ  ഇത്‌ ലഭിക്കും.  വിദ്യാർഥികൾക്ക‌് രജിസ‌്റ്റർ നമ്പറോ ജനനതീയതിയോ  നൽകി വെബ‌്സൈറ്റിൽ പ്രവേശിച്ച‌്  സ‌്കോർഷീറ്റ‌് ഡൗൺലോഡ‌് ചെയ്യാം. ഉത്തരങ്ങളെക്കുറിച്ച‌് വിദ്യാർഥികൾക്ക‌് ആക്ഷേപം ഉണ്ടെങ്കിൽ ഒരു ഉത്തരത്തിന‌്  200 രൂപവീതം നൽകി ചലഞ്ച‌് ചെയ്യാം.   വ്യാഴാഴ്‌ച രാവിലെ 10 വരെ ഇതിന‌് സമയമുണ്ട‌്. തുക വൈകിട്ട്‌ അഞ്ചുവരെ ഒടുക്കാം.  ശേഷം അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. രാജ്യത്തെ ഐഐടി, ഐഎസ‌്എം, എൻഐടി, ഐഐഐടി, സിഎഫ‌്ടിഐ എന്നിവയിൽ ബിഇ, ബിടെക‌്, ബി ആർക്ക‌്, ബി പ്ലാനിങ‌് കോഴ‌്സുകളിലേക്ക‌് പ്രവേശനം എൻടിഎയുടെ ജെഇഇ റാങ്ക‌് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ‌്. എന്നാൽ ഐഐടികളിലെ പ്രവേശനത്തിന്‌ ജെഇഇ അഡ്വാൻസ്‌ഡ്‌ എഴുതണം. ജെഇഇ മെയിൻ രണ്ടാംഘട്ടം എട്ടുലക്ഷത്തിലേറെ വിദ്യാർഥികളാണ‌് എഴുതിയത‌്.  ഫലം 10നകം  പ്രസിദ്ധീകരിച്ചേക്കും. ഒന്നും രണ്ടും ഘട്ട ജെഇഇ പരീക്ഷകളിൽ ആദ്യമെത്തുന്ന 2. 5 ലക്ഷം പേർക്ക്‌ ജെഇഇ അഡ്വാൻസ്ഡ്‌ എഴുതാം.     Read on deshabhimani.com

Related News