ജെഇഇ അഡ്വാൻസ്‌ഡ്‌ 2021 ; ഓൺലൈൻ രജിസ്‌ട്രേഷൻ 11 മുതൽ; 
പരീക്ഷ ഒക്ടോബർ 3ന്‌



തിരുവനന്തപുരം രാജ്യത്തെ വിവിധ ഐഐടികളിലെ പ്രവേശനത്തിനുള്ള ജോയിന്റ്‌ എൻട്രൻസ്‌ എക്‌സാമിനേഷൻ(ജെഇഇ അഡ്വാൻസ്‌ഡ്‌–-2021)ഒക്‌ടോബർ 3 ന്‌ നടക്കും. രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ്‌ 2.30 മുതൽ 5.30 വരെയും രണ്ട്‌ സെഷനായാണ്‌ പരീക്ഷ. പരീക്ഷയ്‌ക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സെപ്‌തംബർ 11 മുതൽ ആരംഭിക്കും. 16 വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 17 ആണ്‌. അഡ്‌മിറ്റ്‌കാർഡുകൾ സെപ്‌തംബർ 25 മുതൽ ഒക്ടോബർ 3  ന്‌ രാവിലെ 9 വരെ ഡൗൺലോഡ്‌ ചെയ്യാം. ആർക്കിടെക്‌ചർ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്‌റ്റിന്‌ ഒക്ടോബർ 15 മുതൽ 16 വരെ രജിസ്‌റ്റർ ചെയ്യാം. ഒക്ടോബർ 18 നാണ്‌ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്‌റ്റ്‌. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പുറിനാണ്‌ പരീക്ഷാ ചുമതല. കേരളത്തിൽ 11 ജില്ലയിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്‌. വിശദവിവരങ്ങൾക്ക്‌: https://jeeadv.ac.in Read on deshabhimani.com

Related News