ജെഇഇ അഡ്വാൻസ്ഡ്: ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി



ഐഐടികളിലെ ബിടെക് പ്രവേശനത്തിനുള്ള  . ജെഇഇ‐അഡ്വാൻസ്ഡ് എഴുതാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മെയ് ഒന്പതുവരെ.   ജെഇഇ‐മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്ന 245000പേർക്ക് മാത്രമാണ് ജെഇഇ‐അഡ്വാൻസ്ഡ് എഴുതാൻ അർഹത. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ മെയ് 27ന് നടത്തും 23 ഐഐടികളിൽ ബിടെക്, ബിടെക് എംടെക് ഡ്യൂവൽ ഡിഗ്രി, ബിഎസ്‐എംഎസ് ഡ്യൂവൽ ഡിഗ്രി, ബിആർക് പ്രോഗ്രാമുകളിൽ പ്രവേശനം ജെഇഇ‐അഡ്വാൻസ്ഡ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർകോട് എന്നിവയാണ് പരീക്ഷാേകന്ദ്രങ്ങൾ.  www.jeemain.nic.in വെബ്സൈറ്റിൽ   ജെഇഇ‐മെയിൻ സ്കോർ പരിശോധിച്ചശേഷം www.jeeadv.ac.in വെബസൈറ്റിൽ ജെഇഇ അഡ്വാൻസ്ഡ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം.     ജെഇഇ‐അഡ്വാൻസ്ഡ് പരീക്ഷയെക്കുറിച്ചുള്ള  വിവരങ്ങൾ  www.jeeadv.ac.in  വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനത്തിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ജെഇഇ അഡ്വാൻസ്ഡ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഐഐടികളിലേക്ക് ബിടെക് സീറ്റ് അലോട്ട്മെന്റ് നടത്തുന്നത് ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി യാണ്. അതേക്കുറിച്ചുള്ള കൂടുതൽ വിവരത്തിന് വെബ്സൈറ്റ് https://josaa.nic.in. Read on deshabhimani.com

Related News