ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനപരീക്ഷ ഡിസംബറിൽ



തിരുവനന്തപുരം ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാ കമീഷണറുടെ ഓഫീസിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടത്തും. ആൺകുട്ടികൾക്കാണ് പ്രവേശനം. 2019 ജൂലൈ ഒന്നിന് അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാംക്ലാസിൽ പഠിക്കുകയോ ഏഴാംക്ലാസ് പാസായിരിക്കുകയോ വേണം. 2006 ജൂലൈ രണ്ടിനുശേഷമോ 2008 ജനുവരി ഒന്നിനുമുമ്പോ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനുശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല. പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷാഫോമും വിവരങ്ങളും മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും എസ‌്സി/എസ്ടി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുമ്പോൾ 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ ഡെറാഡൂൺ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന ഡിമാൻഡ‌് ഡ്രാഫ്റ്റ് എടുത്ത് കത്ത് സഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തരാഞ്ചൽ 248003 എന്ന വിലാസത്തിൽ അയക്കണം.കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽനിന്ന‌് ലഭിക്കുന്ന നിർദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് സെപ്തംബർ 30നകം ലഭിക്കുന്നതരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽനിന്ന‌് ലഭിച്ച നിർദിഷ്ട അപേക്ഷാഫോറം (രണ്ട് കോപ്പി),  പാസ്‌പോർട്ട് വലിപ്പത്തിലുള്ള മൂന്ന് ഫോട്ടോകൾ ഒരു കവറിൽ ഉള്ളടക്കം ചെയ്തത്,  ജനന മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാഫോറം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനതീയതി അടങ്ങിയ കത്തും സാക്ഷ്യപ്പെടുത്തിയത്, പട്ടികജാതി‐ വർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ടു പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. Read on deshabhimani.com

Related News