ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്‌ അപേക്ഷ 29 വരെ



തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഐഐടിടിഎം) ഗ്വാളിയർ, ഭുവനേശ്വർ, നോയ്‌ഡ, നെല്ലൂർ കേന്ദ്രങ്ങളിൽ 2020-ൽ നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി  www.iittm.ac.in വെബ്സൈറ്റിലൂടെ 29 വരെ നൽകാം കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ സ്വയംഭരണസ്ഥാപനം ബിരുദതലത്തിൽ ടൂറിസം ആൻഡ് ട്രാവൽ ബാച്ചലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി ബി എ) പ്രോഗ്രാമും മാസ്റ്റേഴ്സ് തലത്തിൽ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമുമാണുള്ളത്. മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പ്രോഗ്രാം. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. അഡ്മിഷൻ ടെസ്റ്റ് ജൂൺ ഏഴി-നു രാവിലെ 10 മുതൽ 12 വരെ, ഗ്വാളിയർ, ഭുവനേശ്വർ, നോയ്‌ഡ, നെല്ലൂർ കേന്ദ്രങ്ങളിൽ നടത്തും. മറ്റുകേന്ദ്രങ്ങൾ ഉണ്ടെങ്കിൽ പിന്നീട് അറിയിക്കും.നാലു കേന്ദ്രത്തിലും എംബിഎ പ്രോഗ്രാമുണ്ട്. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ (70 ശതമാനം, 15 ശതമാനം, 15 ശതമാനം വെയ്റ്റേജ്) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബിരുദതല പ്രോഗ്രാമിന് സമാനമായ എഴുത്തുപരീക്ഷ ജൂൺ ഏഴി-ന് നടത്തും.വിവരങ്ങൾ  www.iittm.ac.in ൽ. Read on deshabhimani.com

Related News