ബോംബെ ഐഐടിയിൽ മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കുള്ള അവാർഡ്‌ മലയാളികൾക്ക്‌



മുംബൈ > ഇന്ത്യയിലെ ഒന്നാംനിര വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഒന്നായ ഐഐടി ബോംബെ മികച്ച ഗവേഷണ പ്രബന്ധങ്ങൾക്ക് പ്രഖ്യാപിക്കുന്ന അവാർഡിൽ ഇക്കുറി മലയാളി തിളക്കം. 2018 - 20 വർഷത്തേക്ക് പ്രഖ്യാപിച്ച  Excellence In Phd Research Award' നാണ് രണ്ട് മലയാളി വിദ്യാർത്ഥികൾ അർഹരായത്. ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഭാഗത്തിൽ കോഴിക്കോട് പേരാബ്രക്കടുത്തു പാലേരി സ്വദേശി രൂപേഷ് ഒ ബിയും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ കണ്ണൂർ കരിവെള്ളൂർ സ്വദേശി സൂരജ് പടിഞ്ഞാറ്റയിലുമാണ് ഈ നേട്ടം കരസ്ഥമാക്കിയത്. സമകാലീന കേരളത്തിലെ  കേരളത്തിലെ അമ്പലങ്ങളും അതുമായി ബന്ധപ്പെട്ട പൊതുമണ്ഡല രൂപീകരണവും സംബന്ധിച്ച  ഗൗരവമേറിയ പഠനത്തിനാണ് രൂപേഷിന് അവാർഡ് ലഭിച്ചത്. നേരത്തെ ഈ വിഷയത്തിൽ രൂപേഷ് എഴുതിയ പല പ്രബന്ധങ്ങളും ശ്രദ്ധേയമായിരുന്നു. ഫ്ലൂയിഡ് മെക്കാനിക്‌സുമായി  ബന്ധപ്പെട്ട  വിഷയത്തിലാണ് സൂരജിന്റെ പ്രബന്ധം. അമൃത വിശ്വ വിദ്യാപീഠത്തിൽ നിന്നും ബിടെക്ക് പൂർത്തിയാക്കി ഐഐടി ബോബെയിൽ ഗവേഷണത്തിന് ചേർന്ന സൂരജ് നിലവിൽ ഫ്രാൻസിലെ  ഇക്കോളെ സെൻട്രലെ  സർവകലാശാലയിൽ പോസ്റ്റ് ഡോക്‌ടറൽ ഫെല്ലോയാണ്. മുംബയിലെ സജീവ സിപിഐ എം പ്രവർത്തകൻ ആയിരുന്നു. Read on deshabhimani.com

Related News