ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബിഎസ്, പിജി, പിഎച്ച്ഡിക്ക് അപേക്ഷിക്കാം



ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ    നാലുവർഷ ബാച്ചലർ ഓഫ് സയൻസ് (ബിഎസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. www.iisc.ac.in/ug/ വെബ്സൈറ്റിലൂടെ ഓൺലൈനായി  ഏപ്രിൽ 30വരെ അപേക്ഷിക്കാം. പിജി പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് മാർച്ച് 25വരെ അപേക്ഷിക്കാം ബിഎസ്:  ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പ്രധാന വിഷയമായി പഠിച്ച്  2018ൽ പ്ലസ്ടു പാസായവരോ 2019ൽ പ്ലസ്ടു പരീക്ഷ എഴുതുന്നവരോ ആയിരിക്കണം. പ്ലസ്ടുപരീക്ഷയിൽ  60 ശതമാനത്തിൽ കൂടുതൽ മാർക്കോടെ പാസാകണം. എസ്സി/എസ്ടിക്ക് പാസായാൽ മതി. താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു മൽസരപരീക്ഷയിൽ നിശ്ചിത സ്കോറും വേണം. കെവിപിവൈ‐എസ്എ (2017ൽ പരീക്ഷ എഴുതി ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ), കെവിപിവൈ എസ്ബി (2018ൽ പരീക്ഷ എഴുതി ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ), കെവിപിവൈ എസ്എക്സ് (2018ൽ പരീക്ഷ എഴുതി ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ), എസ്സി/എസ്ടി പ്രോത്സാഹന സ്കീമീലൂടെ 2017 ൽ എസ്എ അല്ലെങ്കിൽ 2018ൽ എസ്ബി കെവിപിവൈ ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ, ഐഐടി‐ജെഇഇ മെയിൻ 2019 (60 ശതമാനം മാർക്ക്, സംവരണവിഭാഗത്തിന് ഇളവുണ്ട്), ജെഇഇഅഡ്വാൻസ്ഡ് 2019 പരീക്ഷ എഴുതുന്നവർ (60 ശതമാനം മാർക്ക്, സംവരണവിഭാഗത്തിന് ഇളവുണ്ട്).  നീറ്റ് യുജി 2019 (60 ശതമാനം മാർക്ക് സംവരണവിഭാഗത്തിന് ഇളവുണ്ട്). www.iisc.ac.in/ug/ വെബ്സൈറ്റിലൂടെ ഓൺലൈനായി  ഏപ്രിൽ 30വരെ അപേക്ഷിക്കാം. പിജി, പിഎച്ച്ഡി കോഴ്സുകൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ  പി എച്ച് ഡി, എംടെക് റിസർച്ച്  എന്നീ ഗവേഷണ കോഴ്സുകളിലേക്കും എംടെക്, എംഡിസ്,എം മാനേജ്മെന്റ് എന്നീ പിജി കോഴ്സുകളിലേക്കും  ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കും  അപേക്ഷ ക്ഷണിച്ചു. www.iisc.ac.in/admissions വെബ്സൈറ്റിലൂടെ ഓൺലൈനായി  മാർച്ച് 25വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News