ഐഐഐടിഎം-കെ മൂന്ന് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്‌ കേരള(ഐഐഐടിഎം-‐കെ) വിവധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. കോവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ പ്രത്യേകം പരീക്ഷാ മേൽനോട്ട സോഫ്‌റ്റ്‌വെയറിന്റെ സാധ്യത പരിശോധിച്ചാണ്  പരീക്ഷ നടത്തുന്നത്. കംപ്യൂട്ടർ സയൻസിൽ എം എസ് സി, എംഫിൽ, ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സിൽ എംഫിൽ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്‌. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഐഐഐടിഎം-കെ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30. ജൂലൈ 25 നാണ് ഓൺലൈൻ പ്രവേശന പരീക്ഷ. ജൂലൈ 20 ന് ഹാൾടിക്കറ്റുകൾ ഓൺലൈനായി അയക്കും. ആഗസ്‌ത്‌ 3 ന് ഫലം പുറത്തു വരും. സെപ്‌തംബർ രണ്ടാം വാരത്തോടെ ക്ലാസുകൾ തുടങ്ങും.  ഡാറ്റാ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ജിയോസ്പാഷ്യൽ അനലിറ്റിക്സ് എന്നിവയിലാണ് എംഎസ് സി സ്പെഷ്യലൈസേഷനുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.iiitmk.ac.in/admission എന്ന വെബ്സൈറ്റിലോ 9809159559 എന്ന നമ്പരിലോ ബന്ധപ്പെടണം. Read on deshabhimani.com

Related News