സൈബർ ഫോറെൻസിക്‌സ്
 പിജി ഡിപ്ലോമ: അപേക്ഷിക്കാം



തിരുവനന്തപുരം ഐഎച്ച്ആർഡിയുടെ കീഴിലെ കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്/ എം ടെക്/ എംസിഎ/ ബിഎസ്‌സി/എം എസ്‌സി കംപ്യൂട്ടർ സയൻസ്/ ബിസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷയെഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാം. അവസാന സെമസ്റ്റർ/ വർഷം വരെയുള്ള പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റുകൾ കൗൺസലിങ്‌/ പ്രവേശന തീയതിയിൽ  ഹാജരാക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50. ജനറൽ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. ഇത്‌ ഡിഡി ആയോ ഓൺലൈൻ പേയ്‌മെന്റ് മുഖേനയോ നൽകാം. അപേക്ഷാ ഫോറം   www.ihrd.ac.in ൽ നിന്നോ   www.cek.ac.in ൽ നിന്നോ ഡൗൺലോഡ് ചെയ്യാം.   ജൂൺ 15ന് മുമ്പ്‌ പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ് കല്ലൂപ്പാറ,  പി ഒ കടമാങ്കുളം, കല്ലൂപ്പാറ, തിരുവല്ല–-- 689583  വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447402630, 0469-2677890, 2678983, 8547005034. Read on deshabhimani.com

Related News