ഐഎച്ച്‌ ആർഡി കോളേജുകൾ ബിടെക് പ്രവേശനം 17 മുതൽ



തിരുവനന്തപുരം ഐഎച്ച്‌ആർഡി  എൻജിനിയറിങ് കോളേജുകളിൽ മൂന്നാം ഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന ബിടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി  17 മുതൽ അപേക്ഷിക്കാം. ഇലക്ട്രോണിക്സ് ആൻഡ്‌ ബയോമെഡിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ്‌  കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ്‌ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഷയങ്ങളിലാണ് വിവിധ കോളേജുകളിലായി സീറ്റുകൾ ഒഴിവുള്ളത്. ആറ്റിങ്ങൽ (8547005037), കരുനാഗപ്പള്ളി (8547005036), കൊട്ടാരക്കര (8547005039), അടൂർ (8547005100), ചെങ്ങന്നൂർ (8547005032), ചേർത്തല (8547005038), കല്ലൂപ്പാറ (8547005034), പൂഞ്ഞാർ (8547005035), തൃക്കാക്കര (8547005097) എന്നിവിടങ്ങളിലാണ് ഐഎച്ച്‌ആർഡിയുടെ എൻജിനിയറിങ് കോളേജുകൾ പ്രവർത്തിക്കുന്നത്. എൻജിനിയറിങ് പഠനത്തിനായി സംസ്ഥാനത്ത്  അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത നേടിയവർക്ക് അപേക്ഷകൾ നേരിട്ടോ ഇ മെയിൽ മുഖേനയോ  ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കാം. നിയമാനുസൃതം അർഹതപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. വിശദവിവരം കോളേജുകളുടെ വെബ്സൈറ്റുകളിൽ ലഭിക്കും. Read on deshabhimani.com

Related News