ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു



കൊച്ചി > ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ചത്തിസ്ഗഢ് - മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ അമർകണ്ടകിലാണ് പാർലമെന്റ് നിയമ പ്രകാരം 2007 ൽ സ്ഥാപിതമായ കേന്ദ്ര സർവകലാശാല സ്ഥിതി ചെയ്യുന്നത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൂടി നല്ല വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന സർവകലശാലയുടെ പ്രധാന മേൻമ കുറഞ്ഞ ചെലവിൽ പഠനം എന്നതാണ്‌.   കേന്ദ്ര സർവകലാശാലയാണെങ്കിൽ കൂടി പ്രവേശന പരീക്ഷ സിയുസിഇടിയിൽ നിന്നും വിത്യസ്തമാണ്. മണിപ്പൂരിൽ റീജിയണൽ ക്യാംപസും പ്രവർത്തിക്കുന്നുണ്ട്. വിത്യസ്ഥ ഡിപ്പാർട്ട്മെന്റുകളിലായി ബിരുദ, ബിരുദാനന്തരബിരുദ, ഗവേഷണ കോഴ്സുകൾ ഉണ്ട്.  പ്രവേശനത്തിനുള്ള സഹായത്തിനായി പ്രോഗ്രസീവ് സ്റ്റുഡൻ്റ്സ് ഫോറം - ഐജിഎൻടിയുവുമായി ബന്ധപ്പെടാം. ശരത്ത് മുത്തേരി:- 9846231591( തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്). മുഹമ്മദ്അജ്മൽ:-9656600511(തൃശ്ശൂർ, എറണാകുളം, ഇടുക്കി). ജിപ്സൻ സെബാസ്റ്റ്യൻ:-9497148473(കോട്ടയം, പത്തനംതിട്ട, കൊല്ലം). ശിബിൾ:-8086938757(ആലപ്പുഴ, വയനാട്, മലപ്പുറം). ജിതിൻ:-+91 70345 48854(കാസർകോട്, കണ്ണൂർ). Read on deshabhimani.com

Related News