ഇഗ്‌നോ കോഴ്‌സുകളിലേക്ക് താലൂക്ക് പൊതുസേവന കേന്ദ്രങ്ങള്‍വഴി അപേക്ഷിക്കാം



കൊച്ചി > ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുസേവനകേന്ദ്രങ്ങള്‍ (സിഎസ്സി) വഴി അപേക്ഷിക്കാന്‍ സൌകര്യം. വിദൂരപ്രദേശങ്ങളിലുള്ളവര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനാണ് സിഎസ്സിയുമായി ധാരണപത്രത്തില്‍ ഒപ്പുവച്ചത്. ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ഒപ്പും ഫോട്ടോയും സ്കാന്‍ചെയ്ത് അപ്ലോഡ്ചെയ്ത് അപേക്ഷയുടെ പകര്‍പ്പും ഓണ്‍ലൈന്‍ തിരിച്ചറിയല്‍ കാര്‍ഡും പ്രിന്റ് ഔട്ട് എടുത്തു നല്‍കുന്നതിന് 60 രൂപയാണ് സിഎസ്സി സര്‍വീസ്ചാര്‍ജ്. പ്രവേശനഫീസ് കൂടാതെയാണിത്. ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് ഈ മാസം 31നുമുമ്പ് അപേക്ഷിക്കാം.ംംം.ീിഹശിലമറാശശീിൈ.ശഴിീൌ.ശി എന്ന വെബ്സൈറ്റ്വഴിയും നേരിട്ട് അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായി ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കു പുറമെ ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. പിഎസ്സി ഉള്‍പ്പെടെ അംഗീകരിച്ച കോഴ്സുകളാണ്. തിരുവനന്തപുരം, കൊച്ചി, വടകര എന്നീ മൂന്നു മേഖലാകേന്ദ്രങ്ങളാണ് ഇഗ്നോയ്ക്കുള്ളത്. Read on deshabhimani.com

Related News