ഇഗ്നോ പിഎച്ച്ഡി, മാനേജ്‌മെന്റ്‌ പ്രവേശന പരീക്ഷകൾക്ക്‌ അപേക്ഷിക്കാം



തിരുവനന്തപുരം > ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യിൽ ജൂലൈയിൽ ആരംഭിക്കുന്ന പിഎച്ച്ഡി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്‌ക്കും മാനേജ്‌മെന്റ്‌ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയ്‌ക്കും നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) അപേക്ഷ ക്ഷണിച്ചു. പി പിഎച്ച്‌ഡി കോഴ്‌സിൽ എൻടിഎ നടത്തുന്ന പ്രവേശനപരീക്ഷയിലെ മാർക്കിന്റെയും അഭിമുഖത്തിലെ മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരമാവധി 100 മാർക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയാണുണ്ടാവുക. നെഗറ്റീവ് മാർക്ക് ഇല്ല. ignouexams.nta.nic.in എന്ന വെബ്‌സൈറ്റ് വഴി മാർച്ച് 23വരെ അപേക്ഷിക്കാം. ഏപ്രിൽ 29നാണ് പ്രവേശനപരീക്ഷ. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. പൊതുവിഭാഗത്തിന് 1000 രൂപയും മറ്റുള്ളവർക്ക് 800 രൂപയുമാണ് പരീക്ഷാഫീസ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ കാണുക. എംബിഎ കോഴ്‌സുകളിലേക്ക്  പ്രവേശനത്തിന്‌ നടത്തുന്ന പ്രവേശന പരീക്ഷയായ ഓപ്പൺ മാറ്റിനും മാർച്ച്‌ 23ന്‌ പകൽ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. പൊതുവിഭാഗത്തിന്‌ 800 രൂപയും എസ്‌സി, എസ്‌ടി, ഇഡബ്ല്യുഎസ്‌ വിഭാഗങ്ങൾക്ക്‌ 600 രൂപയുമാണ്‌ അപേക്ഷാഫീസ്‌. ഏപ്രിൽ 29ന്‌ രാവിലെ 9.30 മുതൽ 12.30 വരെയാണ്‌ പ്രവേശനപരീക്ഷ. ഏപ്രിൽ ഒമ്പതുമുതൽ അഡ്‌മിറ്റ്‌ കാർഡ്‌ ഡൗൺലോഡ്‌ ചെയ്യാം. പരീക്ഷയ്‌ക്ക്‌  കേരളത്തിൽ ഏഴു സെന്ററുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക്‌ https://ignouexams.nta.nic.in വെബ്‌സൈറ്റ്‌ സന്ദർശിക്കുക.   Read on deshabhimani.com

Related News