ഇഗ്‌നോ കോഴ്‌സുകളിലേക്ക്‌ 10 വരെ അപേക്ഷിക്കാം



ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ അക്കാദമിക് സെഷനിലേക്കുള്ള (ODL & ഓൺലൈൻ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷും/ റീ രജിസ്ട്രേഷനും) ഫെബ്രുവരി 10 വരെ നീട്ടി. റൂറൽ ഡെവലപ്മെന്റ്‌, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെന്റ്‌ സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ്‌ സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്‌, കൗൺസലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക്  അപേക്ഷകൾ സമർപ്പിക്കാം. പ്രവേശനത്തിന്‌  https://ignouadmission.samarth.edu.in/ എന്ന ലിങ്ക്‌ വഴി അപേക്ഷിക്കണം.  ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജനുവരി  2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾ അവരുടെ യുസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകൾ പരിഹരിക്കുകയും വേണം. ഫോൺ:0471-2344113/ 2344120/9447044132. ഇ–-മെയിൽ: rctrivandrum@ ignou.ac.in Read on deshabhimani.com

Related News