ഇഗ്‌നോ പ്രവേശന പരീക്ഷ 11 ന്‌



തിരുവനന്തപുരം ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എംബിഎ ഉൾപ്പടെയുള്ള മാനേജ്മെന്റ്‌ പ്രോഗ്രാമുകൾ, ബിഎഡ്, ബി എസ് സി പോസ്റ്റ് ബേസിക് നേഴ്‌സിങ്‌ എന്നിവയുടെ പ്രവേശന പരീക്ഷ  ഏപ്രിൽ 11 ന്‌ നടക്കും.  പകൽ  10 മുതൽ ഒന്ന്‌ വരെയാണ്‌ സമയം.    ദേശീയതലത്തിൽ 120 പരീക്ഷാകേന്ദ്രങ്ങളിലായി  40,170 ഓളം വിദ്യാർഥികളാണ് പരീക്ഷ  എഴുതുന്നത്  . ഇഗ്നോയുടെ തിരുവനന്തപുരം  മേഖലാ കേന്ദ്രത്തിനു കീഴിൽ മാർ ഇവാനിയസ് കോളേജ് നാലാഞ്ചിറ, തിരുവനന്തപുരം, എസ് എൻ  കോളേജ് കൊല്ലം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. ഹാൾടിക്കറ്റ് ഇഗ്നോയുടെ ഔദ്യോഗീക വെബ്സൈറ്റ് ആയwww.ignou.ac.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാർഥികൾ പ്രവേശന പരീക്ഷ ആരംഭിക്കുന്നതിന് 45 മിനിറ്റ് മുമ്പ് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. . ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ പറ്റാത്തവർ തിരുവനന്തപുരം മേഖലാ കേന്ദ്രത്തെ സമീപിക്കണം. വിലാസം : ഡയറക്ടർ, ഇഗ്നോ  റീജ്യണൽ സെന്റർ, രാജധാനി കോംപ്ലക്സ്, കിള്ളിപ്പാലം, കരമന പിഒ , തിരുവനന്തപുരം 695002. ഫോൺ 0471 2344113, 2344120. Read on deshabhimani.com

Related News