ഇഗ്നോയുടെ ജൂലൈ സെഷനിലേക്ക‌് പ്രവേശനം



തിരുവനന്തപുരം ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലൈ സെഷനിലേക്കുള്ള പ്രവേശനം ആരംഭിച്ചു. വിവിധ വിഷയങ്ങളിലായി ബിരുദബിരുദാനന്തര പ്രോഗ്രാമുകൾ കൂടാതെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ  പ്രോഗ്രാമുകളും ഇഗ്നോ നൽകുന്നുണ്ട്. അപേക്ഷകൾ ഓൺലൈനായി  https://onlineadmission.ignou.ac.in/admission/ എന്ന ലിങ്കിലൂടെ സമർപ്പിക്കാം. ബിരുദബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 15. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക്  ജൂൺ 30. ഇഗ്നോയുടെ മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഇഗ്നോയുടെ വെബ്സൈറ്റായ www.ignou.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്ത് 1050 രൂപയുടെ ഡിഡി സഹിതം സമർപ്പിക്കണം. ജൂൺ 24 നു നടക്കുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഫോം 1  സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ ഒന്ന‌്. ഓപ്പൺ മാറ്റ്  XLIII ന് നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല . ഇഗ്നോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇന്ത്യ,  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ,  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്കോസ്റ്റ‌് അക്കൗണ്ടന്റ്സ് ഓഫ്ഇന്ത്യ എന്നിവരുമായി ചേർന്ന് നടത്തുന്ന ബാങ്കിങ് ആൻഡ് ഫിനാൻസ്, കോർപറേറ്റ്  അഫയേഴ‌്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ, ഫിനാൻഷ്യൽ ആൻഡ് കോസ്റ്റ് അക്കൗണ്ടിങ‌് എന്നീ സ്പെഷ്യലൈസേഷനുകളിലുള്ള ബികോം, ഫിനാൻസ് ആൻഡ് ടാക്സേഷൻ, പോളിസി ആൻഡ് കോർപറേറ്റ് ഗവർണസ്, മാനേജ്മെന്റ് അക്കൗണ്ടിങ് ആൻഡ് ഫിനാൻഷ്യൽ സ്ട്രാറ്റജീസ് എന്നീ സ്പെഷ്യലൈസേഷനുകളിലുള്ള എംകോം എന്നിവയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും റീജ്യണൽ സെന്ററിൽനിന്ന് 750 രൂപയ്ക്കു ലഭിക്കും. ഇഗ്നോയും  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് മുംബൈയുമായി ചേർന്ന് നടത്തുന്ന എംബിഎ ബാങ്കിങ് ആൻഡ് ഫിനാൻസിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഇഗ്നോയുടെ വെബ്സൈറ്റിൽനിന്ന് ഫോം ഡൗൺലോഡ് ചെയ്തെടുത്ത് 1000 രൂപയുടെ ഡിഡി സഹിതമാണ്  അപേക്ഷിക്കേണ്ടത് . വിവരങ്ങൾക്കായി ഇഗ്നോ മേഖലാകേന്ദ്രം, രാജധാനി ബിൽഡിങ‌്, കിള്ളിപ്പാലം, കരമന പിഒ തിരുവനന്തപുരം ‐ 695002 വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 ‐ 2344113 / 2344120. Read on deshabhimani.com

Related News