എസ്‌എസ്‌എൽസി ഐസിടി പരീക്ഷാ ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം ഈവർഷത്തെ പത്താം ക്ലാസിലെ പൊതു പരീക്ഷയ്‌ക്കുള്ള പത്താമത്തെ പേപ്പറായ ഐസിടി പ്രായോഗിക പരീക്ഷയുടെ ചോദ്യബാങ്ക് പ്രസിദ്ധപ്പെടുത്തി. ഐസിടിക്ക് 50ൽ 10 സ്കോർ നിരന്തര മൂല്യനിർണയത്തിനും 40 സ്കോർ പ്രായോഗിക പ്രവർത്തനങ്ങൾക്കുമാണ്‌ നിശ്ചയിച്ചിട്ടുണ്ട്. ഡിസൈനിങ്ങിന്റെ ലോകത്തേക്ക്, പ്രസിദ്ധീകരണത്തിലേക്ക്, പൈതൺ ഗ്രാഫിക്സ്, ചലന ചിത്രങ്ങൾ എന്നീ നാല് അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള 12 പ്രവർത്തനം അടങ്ങുന്ന ചോദ്യബാങ്കും പരിശീലിക്കുന്നതിനുള്ള റിസോഴ്സുകളും കൈറ്റിന്റെ www.kite.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാക്കിയതായി ‌ സിഇഒ കെ  അൻവർ സാദത്ത് അറിയിച്ചു. പ്രത്യേക സോഫ്റ്റ്‌വെയർ വഴി നടത്തുന്ന ഐടി പ്രായോഗിക പരീക്ഷയിൽ നാല് മേഖലയിൽനിന്ന്‌ കുട്ടിക്ക് ഇഷ്ടമുള്ള രണ്ട് മേഖല തെരഞ്ഞെടുക്കാം. ഇപ്രകാരം തെരഞ്ഞെടുക്കുന്ന രണ്ട് മേഖലയിൽനിന്ന് ദൃശ്യമാകുന്ന രണ്ട് ചോദ്യത്തിൽ ഓരോന്ന് വീതമാണ് കുട്ടി ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും 20 സ്കോർ വീതം 40 സ്കോറാണ് ലഭിക്കുക. അവശേഷിക്കുന്ന 10 സ്കോർ പ്രായോഗിക പ്രവർത്തനങ്ങൾ പരിശീലിക്കുന്ന വേളയിൽ നിരന്തര മൂല്യനിർണയം നടത്തും. ഫെബ്രുവരി ആദ്യവാരംതന്നെ ഐസിടി പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. പ്രായോഗിക പരീക്ഷയ്‌ക്കുള്ള ഡെമോ സേഫ്റ്റ്‌വെയർ ജനുവരി അവസാനത്തോടെ കൈറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും. കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധവും ആത്മവിശ്വാസത്തോടെയും പരിശീലിക്കാനും പരീക്ഷയെഴുതാനും കഴിയുന്നവിധം എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. Read on deshabhimani.com

Related News