ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു



തിരുവനന്തപുരം> ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ്‌ എക്‌സാമിനേഷൻ കൗൺസിൽ ഐസിഎസ്‌ഇ , ഐഎസ്‌സി  പരീക്ഷകളും മാറ്റിവച്ചു. കോവിഡ്‌ 19 പശ്‌ചാത്തലത്തിലാണ്‌ 31 വരെയുള്ള പരീക്ഷകൾ മാറ്റിയത്‌. ഷെഡ്യൂൾ പ്രകാരം ഐസിഎസ്‌ഇ (ക്ലാസ്‌ 10) 30നും,  ഐഎസ്‌സി (ക്ലാസ്‌ 12 ) പരീക്ഷകൾ 31 നും അവസാനിക്കേണ്ടതായിരുന്നു.  12–-ാംക്ലാസ്‌ പരീക്ഷകൾ ഫെബ്രുവരി മൂന്നിനും പത്താം ക്ലാസ്‌ പരീക്ഷകൾ ഫെബ്രുവരി 27നുമാണ്‌ ആരംഭിച്ചത്‌. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്‌ 31 വരെയുള്ള സിബിഎസ്‌ഇ 10,12 ക്ലാസുകളിൽ അവശേഷിക്കുന്ന ബോർഡ്‌ പരീക്ഷകൾ മാറ്റിവയ്‌ക്കാൻ ബുധനാഴ്‌ച വൈകിട്ട്‌ തീരുമാനിച്ചിരുന്നു. കേരളത്തിൽ സിബിഎസ്‌ഇയുടെ 10–-ാം ക്ലാസ്‌ പരീക്ഷ പൂർത്തിയായിട്ടുണ്ട്‌. 20ന്‌ നിശ്‌ചയിച്ച ഇൻഫർമേഷൻ ആൻഡ്‌ കമ്യൂണിക്കേഷൻ ടെക്‌നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷകളാണ്‌ ദേശീയതലത്തിൽ ബാക്കിയുള്ളത്‌.12–-ാം ക്ലാസിൽ സിബിഎസ്‌ഇയുടെ  കൊമേഴ്‌സ്‌, ആർട്‌സ്‌ സ്‌ട്രീം പരീക്ഷകൾ ബാക്കിയുണ്ട്‌. ഡൽഹി കലാപ പ്രദേശങ്ങളിൽ മാറ്റിവച്ച പരീക്ഷകളും ഇരുവിഭാഗത്തിലും  അവശേഷിക്കുന്നുണ്ട്‌.    Read on deshabhimani.com

Related News