‘ഗേറ്റ‌്’ പ്രോസ‌്പെക്ട‌്സ‌് പ്രസിദ്ധീകരിച്ചു; കേരളത്തിൽ 21 പരീക്ഷാ കേന്ദ്രങ്ങൾ



തിരുവനന്തപുരം ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ‌് ) പരീക്ഷയുടെ ഇൻഫർമേഷൻ ബ്രോഷർ (പ്രോസ‌്പെക്ട‌്സ‌്) ഈ വർഷത്തെ സംഘാടകരായ ഐഐടി ഡൽഹി  http://gate.iitd.ac.in വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എക‌്സാംപാറ്റേൺ, മാർകിങ്‌ സ‌്കീം, സിലബസ‌്, സാമ്പിൾ ചോദ്യങ്ങൾ, കട്ട‌് ഓഫ‌് ,  ഓൺലൈനിൽ അപേക്ഷിക്കേണ്ട വിധം, യോഗ്യത, പരീക്ഷ ഫീസ‌് തുടങ്ങി സംബന്ധിച്ച മുഴുവൻ വിവരങ്ങളും പ്രോ‌സ‌്പെക്ട‌്സിൽ ഉണ്ട‌്. പരീക്ഷ തീയതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020 ഫെബ്രുവരി 1, 2, 8,9 എന്നീ തീയതികളിൽ നടക്കുന്ന പരീക്ഷയ‌്ക്ക‌്  സെപ‌്തംബർ മൂന്നു മുതൽ  24വരെയാണ‌് ഓൺലൈൻ രജിസ‌്ട്രേഷൻ. ഇത്തവണ കേരളത്തെിൽ 21 പരീക്ഷാ കേന്ദ്രങ്ങളുണ്ട‌്. ബംഗളുരുവ‌ിലെ ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂട്ടിന്റെയും മദ്രാസ‌് ഐഐടിയുടെയും മേൽനോട്ടത്തിലായിരിക്കും കേരളത്തിലെ കേന്ദ്രങ്ങൾ. കണ്ണൂർ, കാസർകോട‌്, കോഴിക്കോട‌്, മലപ്പുറം, പാലക്കാട‌്, പയ്യന്നൂർ, തൃശൂർ, വടകര, അങ്കമാലി , ആലപ്പുഴ, ആലുവ, ആറ്റിങ്ങൽ, ചെങ്ങന്നൂർ, ചിറ്റൂർ, ഇടുക്കി, കൊല്ലം, കോതമംഗലം, കോട്ടയം, പാലാ, മൂവാറ്റുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളാണ‌് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. എന്നാൽ അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച‌് ആവശ്യമെങ്കിൽ പരീക്ഷാ കേന്ദ്രം മാറ്റാമെന്നും പ്രോസ‌്പെക്ട‌സ്‌ വ്യക്തമാക്കുന്നു. ഇത്തവണ പുതുതായി ഏർപ്പെടുത്തിയ ബയോ മെഡിക്കൽ എൻജിനിയറിങ്‌ (ബിഎം) ഉൾപ്പെടെ 25 വിഷയങ്ങളാണുള്ളത‌്.  എൻജിനീയറിങ്/ ആർക്കിടെക്ചർ ബിരുദക്കാരുടെ ഭാവി നിർണയത്തിൽ നിർണായകമാണ‌് പരീക്ഷ. ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴിൽ നേടാനും ഗേറ്റ് കടക്കണം. പ്രമുഖ സ്ഥാപനങ്ങളിൽ സ്‌കോളർഷിപ്പ്/അസിസ്റ്റന്റോടെ എൻജിനീയറിങ് മാസ്റ്റർബിരുദം.  നേരിട്ട‌് പിഎച്ച് ഡി പഠനത്തിനും ചില ശാസ്ത്രവിഷയങ്ങളിൽ ഗവേഷണത്തിനും ഗേറ്റ് സ്‌കോറാണ് പരിഗണിക്കുക. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ റിക്രൂട്ട്‌മെന്റിനും ഇതിലെ സ്‌കോർ മാനദണ്ഡമാണ‌്. ബി ഇ /ബി ടെക്/ബി ആർക്, നാലുവർഷ ബി എസ്, എം എസ്‌സി(മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ) ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്/ഡ്യുവൽ ഡിഗ്രി എൻജിനീയറിങ്/ടെക്‌നോളജി, ഇന്റഗ്രേറ്റഡ് ബിഎസ്/എംഎസ് യോഗ്യതയുള്ളവർക്കും ഫൈനൽ യോഗ്യതാപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഗേറ്റ് സ്കോറിന് മൂന്നു വർഷത്തേക്കു സാധുതയുണ്ട്. Read on deshabhimani.com

Related News