പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌ : ഇപ്പോൾ അപേക്ഷിക്കാം



തിരുവനന്തപുരം പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ), കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്ആർഎഫ്ടിഐ) എന്നിവയിലേക്കുള്ള  പ്രവേശന നടപടികൾ തുടങ്ങി.  പ്രവേശനപരീക്ഷ (ജോയിന്റ്‌ എൻട്രൻസ് ടെസ്റ്റ്‌– -JET) ഡിസംബർ 18നും 19നും നടക്കും.  ഡിസംബർ എട്ടുമുതൽ 17 വരെ അഡ്മിറ്റ് കാർഡ്‌ ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ രണ്ട്‌.  അപേക്ഷകർക്ക് applyjet2021.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രൊഡ്യൂസിങ്‌ ഫോർ ഫിലിം ആൻഡ്‌ ടെലിവിഷൻ, അനിമേഷൻ സിനിമ, ആർട്ട്‌ ഡയറക്‌ഷൻ ആൻഡ്‌ പ്രൊഡക്‌ഷൻ ഡിസൈനിങ്‌, അഭിനയം, തിരക്കഥാ രചന, ഇലക്‌ടോണിക്‌ ആൻഡ്‌ ഡിജിറ്റൽ മീഡിയാ മാനേജ്‌മെന്റ്‌, ഡയറക്‌ഷൻ ആൻഡ്‌ സ്‌ക്രീൻ പ്ലേ റൈറ്റിങ്‌, ഛായാഗ്രഹണം, എഡിറ്റിങ്‌, സൗണ്ട്‌ റെക്കോഡിങ്‌ തുടങ്ങിയവയിൽ പിജി ഡിപ്ലോമ/സർട്ടിഫിക്കറ്റ്‌ കോഴ്‌സുകളാണുള്ളത്‌.  വിവരങ്ങൾക്ക്‌:  https://applyjet2021.in, www.ftii.ac.in, www.srfti.ac.in ഹെൽപ്പ്‌ ലൈൻ– 9071123445 ഇ മെയിൽ:  jethelpdesk@admission.srfti.ac.in Read on deshabhimani.com

Related News