ദേശീയതലത്തിലെ പ്രവേശന പരീക്ഷകളുടെ 2020 ജൂൺവരെയുള്ള തീയതികൾ അറിയാം



തിരുവനന്തപുരം > രാജ്യത്ത്‌ എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നീറ്റ്‌ 2020 മെയ്‌ മൂന്നിനും ദേശീയ എൻജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ ഒന്നാംഘട്ടം ജനുവരി ആറ്‌ മുതലും  രണ്ടാംഘട്ടം ഏപ്രിൽ മൂന്ന്‌ മുതലും നടത്താൻ നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി(എൻടിഎ) തീരുമാനിച്ചു. 2020 ജൂൺ വരെ നടത്താനിരിക്കുന്ന പരീക്ഷാ കലണ്ടറിൽ യുജിസി നെറ്റ്,  സി-മാറ്റ്, ജി-പാറ്റ്, ഐസിഎആർ, ജെഎൻയു പ്രവേശന പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷാ തീയതികളാണ് കലണ്ടറിലുള്ളത്. സിഎസ്‌ഐആർ നെറ്റ് -ഡിസംബർ 15നായരിക്കും രജിസ്‌ട്രേഷൻ - സെപ്റ്റംബർ ഒമ്പത് മുതൽ ഒക്ടോബർ ഒമ്പത് വരെ നടത്താം. 2020 ജനുവരി ആറ് മുതൽ 11 വരെ നടക്കുന്ന ജെഇഇ മെയിൻ ഒന്നാംഘട്ടത്തിന്റെ രജിസ്‌ട്രേഷൻ സെപ്റ്റംബർ രണ്ട് മുതൽ 30 വരെ നടത്താം. ജെഇഇ 2020 ഏപ്രിൽ മൂന്ന് മുതൽ ഒമ്പത് വരെ നടക്കുന്ന മെയിൻ രണ്ടാംഘട്ടത്തിന്റെ രജിസ്‌ട്രേഷൻ   2020 ഫെബ്രുവരി ഏഴ് മുതൽ മാർച്ച് ഏഴ് വരെയായിരിക്കും. സി-മാറ്റ് - 2020 ജനുവരി 24നായിരിക്കും.  ഇതിന്റെ രജിസ്‌ട്രേഷൻ - 2019 നവംബർ ഒന്ന് മുതൽ 30 വരെ നടത്താം. ജി-പാറ്റ് - ജനുവരി 24 നും ഇതിന്റെ രജിസ്‌ട്രേഷൻ നവംബർ ഒന്ന് മുതൽ 30 വരെയുമായിരിക്കും. ഇഗ്നോ എംബിഎ - 2020 ജൂൺ ഒന്നിനായിരിക്കും. രജിസ്‌ട്രേഷൻ  ജനുവരി 31 മുതൽ ഫെബ്രുവരി 28 വരെ. ജെഎൻയു പ്രവേശന പരീക്ഷ മേയ് 11 മുതൽ 14 വരെയായിരിക്കും. മേയ് മൂന്നിന്‌ നടത്തുന്ന നീറ്റ്‌ യുജിയുടെ രജിസ്‌ട്രേഷൻ ഡിസംബർ രണ്ട് മുതൽ 31 വരെയായിരിക്കും.  യുജിസി നെറ്റ് - 2020 ജൂൺ 15 മുതൽ 20 വരെ.രജിസ്‌ട്രേഷ  മാർച്ച് 15 മുതൽ ഏപ്രിൽ 16 വരെ. സിഎസ്‌ഐആർ നെറ്റ് - 2020 ജൂൺ 21നായിരിക്കും. രജിസ്ട്രേഷൻ - മാർച്ച് 16 മുതൽ ഏപ്രിൽ 15 വരെ. മുഴുവൻ പരീക്ഷാ തീയതികളും അറിയാൻ  nta.ac.in വെബ്‌സൈറ്റ്‌ സന്ദർശിക്കുക. Read on deshabhimani.com

Related News