നാളെ രാവിലെ 10 വരെ ഓപ‌്ഷൻ നൽകാം: എൻജിനിയറിങ്‌ / ആർക്കിടെക‌്ചർ/ ഫാർമസി ട്രയൽ അലോട്ടുമെന്റ‌് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം സംസ്ഥാനത്തെ സർക്കാർ, എയ‌്ഡഡ‌്, സ്വാശ്രയ കോളേജുകളിലെ എൻജിനിയറിങ‌് , ആർക്കിടെക‌്ചർ, ഫാർമസി കോഴ‌്സുകളിലേക്ക‌് പ്രവേശനപരീക്ഷാ കമീഷണർക്ക‌് ഞായറാഴ‌്ച വൈകിട്ട‌ുവരെ ലഭിച്ച ഓപ‌്ഷനുകളുടെ അടിസ്ഥാനത്തിൽ ട്രയൽ അലോട്ടുമെന്റ‌് പ്രസിദ്ധീകരിച്ചു. മലപ്പുറം ഏറനാട‌് നോളജ‌് , തൃശൂർ തേജസ്സ‌്, കലിക്കറ്റ‌് യൂണിവേഴ‌്സിറ്റി ഓഫ‌് എൻജിനിയറിങ‌് ആൻഡ‌് ടെക‌്നോളജി എന്നിവയെ ട്രയൽ അലോട്ടുമെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇവർക്ക‌് വൈകി അംഗീകാരം ലഭിച്ചതിനാൽ ഓപ‌്ഷൻ രജിസ‌്ട്രേഷന‌് സമയം അനുവദിച്ചിട്ടുണ്ട‌്. ട്രയൽ അലോട്ടുമെന്റിന‌ു ശേഷം വിദ്യാർഥികൾക്ക‌് ഓപ‌്ഷൻ ക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും ഇത്തവണ അവസരമുണ്ട‌്. ഇതുവരെ ഓപ‌്ഷൻ രജിസ‌്റ്റർ ചെയ്യാത്തവർക്ക‌്  ബുധനാഴ‌്ച രാവിലെ 10 വരെ  രജിസ‌്ട്രേഷന‌് സൗകര്യമുണ്ട‌്. തിങ്കളാഴ‌്ച വൈകിട്ട‌് അഞ്ചുവരെ എൻജിനിയറിങ്‌–-28,758, ആർക്കിടെക‌്ചർ–- 2,728, ബിഫാം–- 10,184 എന്നിങ്ങനെ കുട്ടികൾ ഓപ‌്ഷൻ നൽകിയിട്ടുണ്ട‌്. മൂന്ന‌ു വിഭാഗത്തിലുമായി  36,197 പേർ രജിസ‌്റ്റർ നൽകിയിട്ടുണ്ട‌്. ആകെ 7,71,051 ഓപ‌്ഷനും ലഭിച്ചിട്ടുണ്ട‌്. സർക്കാരുമായുള്ള കരാർ പ്രകാരം സ്വാശ്രയ എൻജിനിയറിങ‌്, ആർക്കിടെക‌്ചർ കോളേജുകളിലെ 15 ശതമാനം കമ്യൂണിറ്റി/രജിസ‌്ട്രേഡ‌് സൊസൈറ്റി/ രജിസ‌്ട്രേഡ‌് ട്രസ‌്റ്റ‌് ക്വോട്ടാ സീറ്റുകളിലേക്ക‌് പ്രവേശന കമീഷണർ അലോട്ടുമെന്റ‌് നടത്തും. കോളേജുകളുടെ ലിസ‌്റ്റ‌് പ്രവേശന കമീഷണറുടെ www.cee.kerala.gov.in വെബ‌്സൈറ്റിൽ ലഭ്യമാണ‌്. ഈ ക്വോട്ടാ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കമീഷണറുടെ വെബ‌്സൈറ്റിൽ ലഭ്യമായ പ്രഫോർമയുടെ പ്രിന്റ‌് ഔട്ട‌് എടുത്ത‌് രേഖകൾ സഹിതം 21ന‌് പകൽ മൂന്നിനുമുമ്പ‌് അതത‌് കോളേജ‌് അധികാരികൾക്ക‌് സമർപ്പിക്കണം. വിശദ വിജ്ഞാപനം വെബ‌്സൈറ്റിൽ. Read on deshabhimani.com

Related News