രസകരമായ പഠനം:സ്‌കൂള്‍ വിദ്യാര്‍ഥികളെ ക്ഷണിച്ച് എഡുമിത്ര ഫൗണ്ടേഷന്‍



കൊച്ചി> കോവിഡ് കാലത്ത് അറിവിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ക്ഷണിച്ച് വിദ്യാഭ്യാസ സന്നദ്ധ സംഘടനയായ എഡുമിത്ര ഫൗണ്ടേഷന്‍. വേറിട്ട വഴിയിലൂടെ വിദ്യാര്‍ഥികളിലേക്ക് പഠനഭാഗങ്ങള്‍ എത്തിക്കുകയാണ് എഡുമിത്ര. കണക്ക്, രസതന്ത്രം, ഊര്‍ജതന്ത്രം, എന്നിവക്ക് പുറമെ റോബോട്ടിക്‌സ്, സ്‌പേസ് സയൻസ് ബുദ്ധിപരമായ വളര്‍ച്ചക്കുള്ള മറ്റ് വിഷയങ്ങള്‍ തുടങ്ങിയവയാണ് ഇന്ററാക്റ്റീവ് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ വിദ്യാര്‍ഥികളുമായി പങ്കുവെക്കുന്നത്.   പ്രഗത്ഭരും ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്കാണ് 7 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്നത്. പുറത്തിറങ്ങാനാകാതെ വീടുകളില്‍ തന്നെ ഒതുങ്ങി കഴിയേണ്ടി വരുന്ന വിദ്യാര്‍ഥികളുടെ മാനസിക സന്തോഷം കൂടി കണക്കിലെടുത്താണ് ക്ലാസുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.  ഏപ്രില്‍ 10 മുതല്‍ ആരംഭിക്കുന്ന സൗജന്യ ക്ലാസുകള്‍ക്കായി www.edumithrafoundation.com വെബ്‌സൈറ്റിൽ ഏപ്രിൽ 9 വരെ രജിസ്റ്റർ ചെയ്യാം.    Read on deshabhimani.com

Related News