ഡിഫാം പാർട്ട് 2 (റഗുലർ) പരീക്ഷ : 20 വരെ അപേക്ഷിക്കാം



തിരുവനന്തപുരം > മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാർട്ട് 2 (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ മാർച്ച് 21 മുതൽ നടത്തും.  പരീക്ഷക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 20 ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം.  കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ ഫെബ്രുവരി 23നകം ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡിഫാം എക്‌സാമിനേഷൻസ്, തിരുവനന്തപുരം11 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്  www.dme.kerala.gov.in Read on deshabhimani.com

Related News