കുസാറ്റ് പ്രവേശന പരീക്ഷ: 28 വരെ അപേക്ഷിക്കാം



കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബിടെക് ഉള്‍പ്പെടെയുള്ള വിവിധ കോഴ്സ് പ്രവേശനത്തിന് 28 വരെ പിഴകൂടാതെയും 100 രൂപ പിഴയോടുകൂടി മാര്‍ച്ച് ആറുവരെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഈ വര്‍ഷം അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കും യൂണിവേഴ്സിറ്റിയുടെ ബിടെക്, ബിബിഎ, എല്‍എല്‍ബി, ബികോം, എല്‍എല്‍ബി, അഞ്ചുവര്‍ഷ എംഎസ്സി ഫോട്ടോണിക്സ്/എംഎസ്സി/എംഎ/എംഎഫ്എസ്സി/എംസിഎ/എംബിഎ/എംവോക്/എംടെക്/ത്രിവര്‍ഷ എല്‍എല്‍ബി/എല്‍എല്‍എം/എല്‍എല്‍എം-പിഎച്ച്ഡി എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംടെക്/എംബിഎ കോഴ്സുകളിലേക്ക് ഫൈന്‍ ഇല്ലാതെ ഏപ്രില്‍ 21 വരെയും 100 രൂപ ഫൈനോടുകൂടി ഏപ്രില്‍ 30 വരെയും അപേക്ഷിക്കാം. പിഎച്ച്ഡി/എംഫില്‍/ഡിപ്ളോമ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാഫോറം അതത് ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് നേരിട്ട് വാങ്ങേണ്ടതും മാര്‍ച്ച് 15നുമുമ്പ് അവിടെത്തന്നെ സമര്‍പ്പിക്കേണ്ടതുമാണ്.വിവരങ്ങള്‍ക്ക് www.cusat.nic.in എന്ന വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസ് കാണുക. അന്വേഷണങ്ങള്‍ 0484-2577159, 2577100 എന്നീ നമ്പറുകളിലേക്കൊ helpdesk@cusat.nic.in എന്ന ഇ-മെയിലിലേക്കോ ബന്ധപ്പെടാം.         Read on deshabhimani.com

Related News