കുസാറ്റ്: പി.ജി മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ



കൊച്ചി കൊച്ചി സർവകലാശാല 2018 19 വർഷത്തിൽ നടത്തുന്ന പി.ജി കോഴ്സുകളിലേക്ക് പ്രവേശന  മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ  വെള്ളിയാഴ്ച്ച  രാവിലെ 9.00 മണിക്ക് നടക്കും. ഓരോ കോഴ്സുകളുടേയും സീറ്റ് നിലവാരം സർവകലാശാല വെബ്സൈറ്റായ  www.cusat.nic.in      ൽലഭിക്കും.  എസ്.സി/എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക്  സർവകലാശാലയുടെ പ്രവേശന പരീക്ഷയിൽ പങ്കെടുക്കാത്ത, ഇതേ വിഭാഗത്തിൽ മിനിമം യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. എസ്.സി/എസ്.ടി. വിഭാഗത്തിന്റെ അഭാവത്തിൽ ഒ ഇ സി വിഭാഗക്കാർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാമെന്ന് ഐ.ആർ.എ.എ. വിഭാഗം അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0484 2577100/2577159.   Read on deshabhimani.com

Related News