കുസാറ്റ്‌ പ്രവേശനപരീക്ഷ: ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നുമുതൽ



കളമശേരി കൊച്ചി ശാസ്‌ത്രസാങ്കേതിക  സർവകലാശാലയിൽ ബിരുദ, പിജി കോഴ്‌സുകളുടെ  പ്രവേശനപരീക്ഷ (ക്യാറ്റ്‌ 2019)യ്‌ക്ക്‌  അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ബുധനാഴ്‌ച ആരംഭിക്കും. പ്രോസ്‌പെക്ടസ്‌  admissions.cusat.ac.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ ആറ്‌, ഏഴ്‌ തീയതികളിലാണു പ്രവേശനപരീക്ഷ. ബിടെക്‌, പഞ്ചവത്സര  എംഎസ്‌സി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി, എൽഎൽബി, എൽഎൽഎം, ബിവോക്‌, എംഎസ്‌സി, എംഎ, എംവോക്‌, എംടെക്‌, എംഫിൽ, പിഎച്ച്‌ഡി കോഴ്‌സുകളിലെ പ്രവേശനത്തിനാണ്‌ ക്യാറ്റ്‌ 2019. എന്നാൽ സർവകലാശാലയിൽ എംബിഎ പ്രവേശനത്തിന്‌ സിമാറ്റ്‌, കെമാറ്റ്‌, ഐഐഎം‐ക്യാറ്റ്‌ എന്നിവയിലൊന്നാണ്‌ മാനദണ്ഡമായി പരിഗണിക്കുക. എംഫിൽ, പിഎച്ച്‌ഡി, ഡിപ്ലോമ ഒഴികെ എല്ലാ ബിരുദ, പിജി കോഴ്‌സുകൾക്കുമുള്ള ക്യാറ്റ്‌ 2019 ന്‌ ജനുവരി 30മുതൽ ഫെബ്രുവരി 21വരെ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തണം.  ഫൈനോടെ ഫെബ്രുവരി 28വരെ അപേക്ഷിക്കാം. ഫീസടയ്‌ക്കാനുള്ള സൗകര്യം മാർച്ച്‌ ഒന്നുവരെയുണ്ടാകും.  എം ടെക്‌ പ്രോഗ്രാമുകൾക്ക്‌ മാർച്ച്‌ 15മുതൽ ഏപ്രിൽ 21വരെ ഓൺലൈൻ രജിസ്‌ട്രേഷന്‌ കൂടുതൽ സമയവും അനുവദിക്കും. പിഎച്ച്‌ഡി, എംഫിൽ, ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള അപക്ഷോഫോറം അതത്‌ വകുപ്പുകളിൽനിന്നു ജനുവരി 30മുതൽ മാർച്ച്‌ 31വരെ ലഭിക്കും. Read on deshabhimani.com

Related News