പിജി ഫൈനൽ പരീക്ഷകൾ ഓൺലൈനായി; 10ന്‌ തുടങ്ങും



കളമശേരി കോവിഡ് –-19 ന്റെ പശ്ചാത്തലത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്‌)  അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ഓൺലൈനായി നടത്തും. 10 മുതൽ 25 വരെയാണ്‌   പരീക്ഷ. പരീക്ഷകളുടെ സമയക്രമം അതതു വകുപ്പുമേധാവി/പ്രിൻസിപ്പൽ തീരുമാനിക്കും. മൂഡിലിന്റെയോ ഗൂഗിൾ ക്ലാസ്‌ റൂമിന്റെയോ സഹായത്തോടെയാകും പരീക്ഷ.  സ്മാർട്ട് ഫോൺ അല്ലെങ്കിൽ കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം, ഇ മെയിൽ ഐഡി എന്നിവ ഓൺലൈൻ പരീക്ഷാർഥികൾക്ക് ഉണ്ടാകണം. വീടുകളിൽ സൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾ മൂൻകൂട്ടി അറിയിച്ചാൽ കോളേജുകളിലെ സൗകര്യം പ്രയോജനപ്പെടുത്താം. പരീക്ഷയ്ക്കു ശേഷം അഞ്ച്‌ മിനിറ്റുള്ള വൈവയും ഉണ്ടാകും.  പരീക്ഷാ നടത്തിപ്പിനായി ഉന്നത ഉദ്യോഗസ്ഥരെയും അധ്യാപകരെയും ഉൾപ്പെടുത്തി പ്രത്യേക സെല്ലും മോണിറ്ററിങ്‌ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.  വിദ്യാർഥികളുടെ പരീക്ഷാ സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താനും പരീക്ഷയ്ക്ക് നേതൃത്വം നൽകാനുമുള്ള ചുമതല പ്രിൻസിപ്പൽമാർക്കും ബന്ധപ്പെട്ട വകുപ്പു മേധാവികൾക്കുമാണ്. Read on deshabhimani.com

Related News