കുസാറ്റ് പ്രവേശന പരീക്ഷ: ഹാൾടിക്കറ്റ്‌ ഡൗൺലോഡ്‌ചെയ്യാം



കൊച്ചി > കൊച്ചി സർവകലാശാലയുടെ  2018‐ 19 ലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷ 28,29 തീയതികളിൽ 134 കേന്ദ്രങ്ങളിൽ നടക്കും.  അപേക്ഷകർ പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ www.cusat.nic.in    നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്.  വിവിധ കോഴ്സുകൾക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ 90 മിനിറ്റ് മുമ്പ്‌ അഡ്മിറ്റ് കാർഡ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ (റേഷൻ കാർഡ് ഒഴികെ)യുമായി  റിപ്പോർട്ട് ചെയ്യേണ്ടതാണ്. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കുന്നതല്ല. 28നു രാവിലെ 9.30 മുതൽ 12.30 വരെ ബി.ടെക്/എം.എസ്.സി ഇന്റഗ്രേറ്റഡ് കോഴ്സുകളായ ഫോട്ടോണിക്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്്, എം.എ അപ്ലൈഡ് ഇക്കണോമിക്സ എന്നിവയുടെ പരീക്ഷകൾ നടക്കും. ഈ പരീക്ഷകളുടെ ടെസ്റ്റ്കോഡ് 101 ആയിരിക്കും. ബി.എ. എൽ.എൽ.ബി (ഓണേഴ്സ്).,ബി.കോം എൽ.എൽ.ബി (ഓണേഴ്സ്),എം.എ.(ഹിന്ദി), എം.സി.എ (ലാറ്ററൽ എൻട്രി), എം.എസ്.സി കംപ്യൂട്ടർ സയൻസ്, എൽ എൽ എം, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി അന്നേ ദിവസം ഉച്ചയ്ക്ക് 2 മുതൽ 4 വരെ നടക്കും. 29 ന് എൽ.എൽ.ബി.(മൂന്ന് വർഷം), ബി. ടെക്‌ (ലാറ്ററൽ എൻട്രി) ബി.വോക്ക്, വിവിധ വിഷയങ്ങളിലെ എം.എസ്.സി, എം.സി.എ, എം.വോക്ക്, എൽ.എൽ.എം എന്നീ കോഴ്സുകളുടെ പ്രവേശന പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണെന്ന്   ഐ ആർ എ എ ഡയറക്ടർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക്‌:  ഫോൺ  0484 2577150/2577100.  Read on deshabhimani.com

Related News