കുസാറ്റ് എൻട്രൻസ്: അപേക്ഷകരുടെ എണ്ണത്തിൽ വർധന ; ഹാൾ ടിക്കറ്റ് 23 മുതൽ



കളമശേരി കുസാറ്റിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ  മുൻവർഷത്തേക്കാൾ വർധന. ബിടെക് കോഴ്സിനു മാത്രം 2700 പേരാണ് ഇത്തവണ കേരളത്തിൽനിന്ന്  കൂടുതലായി അപേക്ഷിച്ചത്. പുറത്തുനിന്നുള്ള അപേക്ഷകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. വിവിധ പിജി കോഴ്സുകൾ, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകൾ എന്നിവയിലേക്ക് 3400 പേരും ഇത്തവണ അധികമായെത്തി. കുസാറ്റിന്റെ തൃക്കാക്കര, പുളിങ്കുന്ന് ക്യാമ്പസുകളിലായി ബിടെക് ഉൾപ്പെടെയുള്ള ബിരുദതല കോഴുകൾക്ക് 1250 സീറ്റും ബിരുദാനന്തരബിരുദ ക്ലാസുകളിൽ 944 സീറ്റുമാണുള്ളത്. ഗവേഷക വിദ്യാർഥികളുടെ എണ്ണത്തിനു പുറമെയാണിത്. ബിടെക്കിന് 23,025 പേരും മറ്റു കോഴ്സുകൾക്ക് 14,462 പേരും ഉൾപ്പെടെ 37,487 പേരാണ് ആകെയുള്ള 2194 സീറ്റുകളിലേക്ക് അപേക്ഷിച്ചത്.  എൻട്രൻസ് പരീക്ഷ ഏപ്രിൽ 6, 7 തീയതികളിൽ വിവിധ സെന്ററുകളിലായി നടക്കും.  ഹാൾ ടിക്കറ്റ് 23 മുതൽ കുസാറ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഗവേഷണ വിദ്യാർഥി പ്രവേശനത്തിന‌് വിവിധ വകുപ്പുകളിൽ നേരിട്ടാണ് അപേക്ഷിക്കേണ്ടത്. ഗേറ്റ് സ്കോർ, യുജിസി -സിഎസ്ഐആർ ഫെലോഷിപ‌്, റാങ്ക് ലിസ്റ്റ് എന്നിവ പ്രകാരം ഒഴിവ‌് അനുസരിച്ചാണ് പ്രവേശനം. ക്ലാസുകൾ ജൂലൈയിൽ തുടങ്ങും. Read on deshabhimani.com

Related News