കുസാറ്റില്‍ ജെആര്‍എഫ്



കൊച്ചി കേരളത്തിലെ തീരപ്രദേശങ്ങളിലെ  പ്രകൃതിദുരന്ത അപകടസാധ്യതകൾ മാപ്പ് ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമുള്ള പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലാണ് ഒഴിവ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അനുവദിച്ച നാച്ചുറൽ റിസോഴ്‌സസ് ഡാറ്റ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  മറൈൻ ബയോളജി/അക്വാട്ടിക് ബയോളജിയിൽ ബിരുദാനന്തര ബിരുദവും സിഎസ്ഐആർ /നെറ്റ്/ഗേറ്റ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 31,000- രൂപയും 16 ശതമാനം വീട്ടുവാടക ബത്തയും ലഭിക്കും. താൽപ്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും തപാൽ അല്ലെങ്കിൽ ഇ–-മെയിൽ  വഴി അയക്കണം. വിലാസം: പ്രൊഫ. എ എ മുഹമ്മദ് ഹാത്ത, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഡിഎസ്ടിഎൻആർഡിഎംഎസ് പ്രോജക്ട്, സ്‌കൂൾ ഓഫ് മറൈൻ സയൻസസ്, കുസാറ്റ് ലേക് സൈഡ് ക്യാമ്പസ്, കൊച്ചി -682016. ഇ–മെയിൽ: mohamedhatha@gmail.com ഫോൺ: 9446866050 Read on deshabhimani.com

Related News