കുസാറ്റ്‌‌ വിവിധ കോഴ്‌സുകളിലേക്ക് 
അപേക്ഷ ക്ഷണിച്ചു



 - കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ 2021-–-22  വർഷത്തേക്കുള്ള വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  ബിടെക് കോഴ്‌സുകൾ, സയൻസ്, ഫോട്ടോണിക്‌സ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ ഡാറ്റാ സയൻസ്) എന്നീ വിഷയങ്ങളിലുള്ള അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി കോഴ്‌സുകൾ, വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള എംഎസ്‌സി കോഴ്‌സുകൾ, ബികോം എൽഎൽബി, ബിബിഎ എൽഎൽബി, മൂന്നുവർഷ എൽഎൽബി (അക്കാഡമിക് പ്രോഗ്രാം), എൽഎൽഎം പ്രോഗ്രാമുകൾ, എംബിഎ,  ഹിന്ദി, അപ്ലൈഡ് എക്കണോമിക്‌സ് വിഷയങ്ങളിലുള്ള എംഎ കോഴ്‌സുകൾ, എക്കണോമെട്രിക്‌സ് ആൻഡ് ഫിനാൻഷ്യൽ ടെക്‌നോളജിയിലുള്ള എംഎസ്‌സി പ്രോഗ്രാം,  എംഎസ്‌സി ഫോറൻസിക് സയൻസ്, എംസിഎ,  ബിവോക്, എം വോക് പ്രോഗ്രാമുകൾ, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾ എന്നിവയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടത്തുന്ന പ്രധാന അക്കാദമിക് കോഴ്‌സുകൾ. അപേക്ഷ  ഓൺലൈനിൽ പിഎച്ച്ഡി, ഡിപ്ലോമ പ്രോഗ്രാമുകൾ ഒഴികെയുള്ള കോഴ്‌സുകളിലേക്ക് മാർച്ച് 31 വരെയും (പിഴയോടു കൂടി ഏപ്രിൽ 7 വരെ), എംടെക് കോഴ്‌സുകളിലേക്ക് ഏപ്രിൽ 21 വരെയും (പിഴയോടുകൂടി ഏപ്രിൽ 30 വരെയും), ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  പിഎച്ച്ഡി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ ഫോമുകൾ അതാതു പഠനവകുപ്പുകളിൽനിന്ന് ഏപ്രിൽ 15 വരെ ലഭിക്കും. അതാതു പഠന വകുപ്പുകൾ നടത്തുന്ന ഡിപ്പാർട്ടുമെന്റ് അഡ്മിഷൻ ടെസ്റ്റ് മുഖേനയാണ് പിഎച്ച്ഡി പ്രവേശനം ബിടെക്‌ മറൈൻ എൻജിനിയറിങ്, 
എംബിഎ ‌ബിടെക് മറൈൻ എൻജിനീയറിങ്‌ പ്രോഗ്രാമിന്റെ പ്രവേശനം ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി നടത്തുന്ന കോമൺ  എൻട്രൻസ് ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. എംബിഎ കോഴ്‌സിന്റെ പ്രവേശനത്തിന് കെമാറ്റ്, സിമാറ്റ്, ഐഐഎം കാറ്റ് എന്നീ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളിലൊന്നിൽ സാധുവായ മാർക്ക് ഉണ്ടായിരിക്കണം. ബിടെക് മറൈൻ എൻജിനീയറിങ്‌, എംബിഎ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് മറ്റു കോഴ്‌സുകളിലേക്കെന്ന പോലെ രജിസ്റ്റർ ചെയ്തിരിക്കണം. ബിടെക് മറൈൻ എൻജിനീയറിങ്‌, എംബിഎ, എംടെക്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളൊഴികെയുള്ള കോഴ്‌സുകളിലേക്ക് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ജൂൺ 12,13,14 തീയതികളിൽ നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓൺലൈൻ രജിസ്‌ട്രേഷനും അഡ്മിഷൻ പ്രോസ്‌പെക്‌ട‌സിനും  അഡ്മിഷൻ വെബ്‌സൈറ്റ് https://admissions.cusat.ac.in സന്ദർശിക്കുക. ഫോൺ 0484- 2577159, 2577100   Read on deshabhimani.com

Related News