കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്: പരീക്ഷയും അഭിമുഖവും 5 മുതൽ



തിരുവനന്തപുരം കൊച്ചിൻ ദേവസ്വം ബോർഡിലെ ഇലത്താളം, കുഴൽ, സോപാനപ്പാട്ട്, സംബന്ധി തസ്തികകളിൽ അപേക്ഷിച്ചവർക്ക് വൈക്കം ക്ഷേത്ര കലാപീഠത്തിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പ്രായോഗിക പരീക്ഷയും ഇന്റർവ്യൂവും നടത്തും. ജൂലൈ അഞ്ചിന് ഇലത്താളം, ആറിന് കുഴൽ, ഏഴിന് സോപാനപ്പാട്ട്, 11 മുതൽ 17 വരെയും 24 മുതൽ 26 വരെയും സംബന്ധി തസ്തികകളിൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. പ്രശസ്ത ക്ഷേത്രവാദ്യ കലാകാരന്മാർ ഉൾപ്പെട്ട ഇന്റർവ്യൂ ബോർഡായിരിക്കും അഭിമുഖം നടത്തുക. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട വാദ്യോപകരണങ്ങൾ കൊണ്ടുവരണം.  ഇന്റർവ്യൂ മെമ്മോ എല്ലാ ഉദ്യോഗാർഥികൾക്കും അയച്ചിട്ടുണ്ട്. ഇന്റർവ്യൂ തീയതിക്ക് മൂന്നു ദിവസംമുമ്പുവരെ മെമ്മോ ലഭിക്കും. Read on deshabhimani.com

Related News