ക്ലാറ്റ് ഇന്ന്; കേരളത്തിൽ 4 ജില്ലയിൽ സെന്റർ



കളമശേരി ദേശീയ നിയമ സർവകലാശാലകളിൽ യുജി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് - ക്ലാറ്റ് 2022) ഞായറാഴ്ച നടക്കും. കേരളത്തിൽ നാലു ജില്ലയിലെ അഞ്ച് സെന്ററുകളിലായി 2431 പേരാണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ദേവഗിരി സെന്റ്‌ ജോസഫ് കോളേജ്, എറണാകുളം നുവാൽസ് ക്യാമ്പസ്, കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിങ്, കോട്ടയം നാഗമ്പടം എംടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം കവടിയാർ നിർമല ഭവൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. പകൽ രണ്ടു മുതൽ നാല് വരെയാണ് പരീക്ഷ. ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യമാണ് ക്ലാറ്റ് നടത്തുന്നത്. കൊച്ചിയിലെ നുവൽസിനാണ് കേരളത്തിലെ പരീക്ഷാ ചുമതല. ഇരുപത്തിരണ്ട് ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശനം ക്ലാറ്റ് ലിസ്റ്റിൽ നിന്നാണ്. മിക്ക സ്വകാര്യ, സ്വാശ്രയ നിയമ പഠനകേന്ദ്രങ്ങളും ക്ലാറ്റ് സ്കോറിനെ ആശ്രയിക്കുന്നു. കേരളത്തിലെ ഏക ദേശീയ നിയമ സർവകലാശാലയായ നുവാൽസിലെ പഞ്ചവത്സര ബിഎ എൽഎൽബി (ഓണേഴ്സ്), എൽഎൽഎം കോഴ്സുകളിലേക്ക് പ്രവേശനം ക്ലാറ്റ് ലിസ്റ്റിൽ നിന്നാണ്. Read on deshabhimani.com

Related News