സിവിൽ സർവീസസ്‌ പ്രിലിമിനറി അപേക്ഷ 
24 വരെ



തിരുവനന്തപുരം സിവിൽ സർവീസസ്‌ പ്രിലിമിനറി പരീക്ഷയ്‌ക്ക്‌  ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 24 വൈകിട്ട്‌ 6 വരെ‌. പരീക്ഷ ജൂൺ 27 ന്‌ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിൽ പരീക്ഷാ സെന്ററുകളുണ്ട്‌. കോയമ്പത്തുർ, പുതുച്ചേരി, ചെന്നെ തുടങ്ങിയവയും സെന്ററുകളാണ്‌. ബിരുദമാണ്‌ യോഗ്യത. പ്രായപരിധി:  2021 ആഗസ്‌ത്‌‌ ഒന്നിന്‌ 21–-31 ‌. സംവരണ വിഭാഗങ്ങൾക്ക്‌‌ ഇളവുണ്ട്‌. ആറ്‌ തവണ പരീക്ഷ എഴുതാം. ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസിനും ഇതിനൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. വിശദവിവരങ്ങൾക്ക്‌: www.upsc.gov.in Read on deshabhimani.com

Related News