സിവിൽ സർവീസ‌് പരിശീലനം : അപേക്ഷ 5 വരെ



തിരുവനന്തപുരം സിവിൽ സർവീസ‌് പരീക്ഷാ പരിശീലനത്തിന‌് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ അഞ്ചുവരെ നീട്ടി. പ്രവേശന പരീക്ഷ ജൂൺ ആറിന‌് നടക്കും. തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവീസ‌് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന്റെ 76‐ാമത‌് ബാച്ചിലേക്കാണ‌് പ്രവേശനം. ജൂൺ ആറിന‌് ഫോട്ടോ പതിച്ച‌് പൂരിപ്പിച്ച അപേക്ഷയുമായി പകൽ 12ന‌് യൂണിവേഴ‌്സിറ്റി കോളേജിൽ റിപ്പോർട്ട‌് ചെയ‌്ത‌് 100 രൂപ ഫീസടച്ചും  പരീക്ഷയിൽ പങ്കെടുക്കാം. കോളേജ‌് വെബ‌്സൈറ്റിൽനിന്ന‌് അപേക്ഷാഫോറം ഡൗൺലോഡ‌് ചെയ്യാം. വിലാസം: www.universitycollege.ac.in  നേരിട്ട‌് വന്ന‌് അപേക്ഷിക്കുന്നവർക്ക‌് അപേക്ഷാഫോറം യൂണിവേഴ‌്സിറ്റി കോളേജിലെ ബോട്ടണി ബ്ലോക്കിലുള്ള റൂം നമ്പർ 201ൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ‌സ‌് കോച്ചിങ‌് സെന്ററിൽനിന്ന‌് ജൂൺ അഞ്ചുവരെ പകൽ 11 മുതൽ അഞ്ചുവരെ ലഭിക്കും. സിവിൽ സർവീസ‌് (പ്രിലിമിനറി) പരീക്ഷ എഴുതുന്നവർക്കുവേണ്ടിയുള്ള ഈ ഹ്രസ്വകാല പരിശീലന പദ്ധതിയിൽ ചരിത്രം, പൊതുവിജ്ഞാനം, സാമ്പത്തിക ശാസ‌്ത്രം, ശാസ‌്ത്രവിഷയങ്ങൾ, പൊതുഭരണം, സമകാലിക പ്രശ‌്നങ്ങൾ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകും. പ്രവേശന പരീക്ഷ (പൊതുവിജ്ഞാനം﹣ ഒബ‌്ജക്ടീവ‌്) ജൂൺ ആറിന‌് പകൽ രണ്ടുമുതൽ 3.30 വരെ കോളേജിൽ നടത്തും. അഡ‌്മിഷൻ ജൂൺ ഏഴിന‌് നടക്കും. എട്ടിന‌് ക്ലാസ‌് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക‌്: ഡയറക്ടർ 9496148882, കോ﹣ഓർഡിനേറ്റർ 9656914095, ലൈബ്രേറിയൻ: 9037764828. Read on deshabhimani.com

Related News