സി പെറ്റിൽ പ്ലാസ്റ്റിക്‌സ് എൻജിനിയറിങ് പഠിക്കാം ; വിജ്ഞാപനമായി



തിരുവനന്തപുരം കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ  24 കേന്ദ്രത്തിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പ്ലാസ്റ്റിക്‌സ്‌ എൻജിനിയറിങ്‌ ടെക്‌നോളജി (സി പെറ്റ്‌ ) വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. പ്ലാസ്റ്റിക്‌ വ്യവസായരംഗത്ത്‌ ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണിത്‌. ഡിപ്ലോമ, പോസ്റ്റ്‌ ഡിപ്ലോമ, പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ  കോഴ്‌സുകളിലേക്ക്‌ 10ഉം 12ഉം ക്ലാസുകളിൽ പഠിക്കുന്നവർക്ക്‌ അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്‌സ് പ്രോസസിങ് ആൻഡ് ടെസ്‌റ്റിങ്, പോസ്‌റ്റ് ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ഡിസൈൻ (കാഡ്–കാം), ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി, ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി തുടങ്ങിയവയാണ്‌ കോഴ്‌സുകൾ. പ്രവേശനം ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌.  ജൂലൈ രണ്ടിനകം അപേക്ഷിക്കണം . ആഗസ്‌ത്‌ മൂന്നുമുതൽ ക്ലാസ്‌ തുടങ്ങും.  വെബ്‌സൈറ്റ്‌: https://eadmission.cipet.gov.in Read on deshabhimani.com

Related News