സിബിഎസ്‌ഇ പരീക്ഷ മെയ്‌, ജൂൺ ; പ്രാക്ടിക്കൽ പരീക്ഷ മാർച്ച്‌ ഒന്നിന്‌



ന്യൂഡൽഹി സിബിഎസ്‌ഇ 10,12  ബോർഡ്‌ പരീക്ഷകൾ  മെയ്‌ നാലിന്‌ തുടങ്ങും. മെയ്‌ നാല്‌ മുതൽ ജൂൺ ഏഴ്‌ വരെ പത്താം ക്ലാസിലെയും ജൂൺ 11 വരെ പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകൾ നടക്കും. പത്താംക്ലാസ്‌ പരീക്ഷ പൂർണമായും രാവിലെയും (10.30 മുതൽ 1.30 വരെ) 12–-ാം ക്ലാസ്‌  പരീക്ഷകൾ രണ്ട്‌ ഷിഫ്‌റ്റായും (10.30–-1.30,  2.30–-5.30)  നടത്തും. പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച്‌ ഒന്നിന്‌ തുടങ്ങും. പരീക്ഷാ ഡേറ്റ്‌ഷീറ്റുകൾ  cbse.nic.in. വെബ്‌സൈറ്റിൽ പരിശോധിക്കാം. പൂർണമായും കോവിഡ്‌ മാനദണ്ഡം പാലിച്ചായിരിക്കും പരീക്ഷ‌.  ജൂലൈ 15 ഓടെ ഫലം പ്രഖ്യാപിക്കും. യുജിസി നെറ്റ്‌ യുജിസി നെറ്റ്‌ പരീക്ഷ മെയ്‌ രണ്ട്‌ മുതൽ 17 വരെ നടത്തും. ജൂനിയർ റിസർച്ച്‌ ഫെലോഷിപ്‌, അസിസ്‌റ്റന്റ്‌ പ്രൊഫസർ യോഗ്യതയ്‌ക്ക്‌ വേണ്ടിയുള്ള യുജിസി–-നെറ്റ്‌ പരീക്ഷ മെയ്‌ 2,3,4,5,6,7,10,11,12,14,17 തീയതികളിൽ നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി നടത്തുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി രമേഷ്‌ പൊക്രിയാൽ നിശാങ്ക്‌ ട്വിറ്ററിൽ അറിയിച്ചു. മാർച്ച്‌ രണ്ട്‌ വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News