സിബിഎസ്‌ഇ 12ാം ക്ലാസ്‌ പരീക്ഷാഫലം ഇന്ന്‌ പ്രഖ്യാപിക്കും



ന്യൂഡൽഹി> സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 നാണ്‌ ഫലം പ്രഖ്യാപിക്കുക. രാജ്യത്ത് കോവിഡ് വ്യാപനം മൂലം ഇത്തവണ  പരീക്ഷകൾ റദ്ദാക്കിയതിനാൽ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുക. മേയ് 4 മുതൽ ജൂൺ 10 വരെ പരീക്ഷകൾ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പീന്നീട് ഈ തീരുമാനം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതേസമയം, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ്‌  വന്നിട്ടില്ല. results.nic.in cbseresults.nic.in cbse.nic.in ഈ വെബ്‌സൈറ്റുകളിൽ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകും.   Read on deshabhimani.com

Related News