കരിയർ ഗൈഡൻസും ഇനി ഓൺലൈനിൽ



തിരുവനന്തപുരം ഇനിമുതൽ ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസും അഡോളസെന്റ്‌ കൗൺസലിങ്‌ സെല്ലും ഓൺലൈനിൽ.  ‘ദിശ 2020’ –-വെർച്വൽ ഹയർ സ്റ്റഡീസ്‌ എക്സ്‌പോ ഇക്കുറി ഓൺലൈൻ വഴി സംഘടിപ്പിക്കും‌‌.   ഉപരിപഠനത്തിനായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴ്‌സുകൾ,  ഫീസ്‌, പ്ലേസ്‌മെന്റ്‌ എന്നിവ വിദ്യാർഥികൾക്ക്‌ പരിചയപ്പെടുത്തുന്ന പരിപാടിയാണ്‌ ദിശ.  ഞായറാഴ്ച മുതൽ ഡിസംബർ പത്തുവരെ പ്രത്യേകം സജ്ജമാക്കിയ സൂം മീറ്റ്‌ വഴിയാണ്‌ പരിപാടി സംഘടിപ്പിക്കുക. അധ്യാപകരുമായി സംവദിക്കാനും അവസരമുണ്ടാകും. യുട്യൂബിൽ ലൈവുണ്ടാകും. അഭിരുചിക്ക്‌‌ അനുസരിച്ചുള്ള കോഴ്‌സുകൾ വിദ്യാർഥികൾക്ക് തെരഞ്ഞെടുത്ത്‌ അതുമായി ബന്ധപ്പെട്ട‌ ‌ മീറ്റിങ്ങിൽ പങ്കെടുക്കാം.  ലിങ്ക്‌ നൽകും. വിദേശത്തുനിന്നുള്ള പ്രൊഫസർമാർ  പരിപാടിയിൽ പങ്കെടുക്കും. സൗഹ്യദ സ്റ്റുഡന്റ്‌ ലീഡേഴ്‌സ്‌ ട്രെയിനിങ് ഡിസംബർ ആദ്യ ആഴ്ചയിൽ മൂന്ന്‌ ദിവസങ്ങളിലായി ഓൺലൈനിൽ സംഘടിപ്പിക്കും. 3300 ഓളം പേരെ പങ്കെടുപ്പിക്കും. ‌സിവിൽ സർവീസ്‌ താൽപ്പര്യമുള്ള വിദ്യാർഥികൾക്ക്‌ ഡിസംബർ രണ്ടാം വാരം മൂന്ന്‌ ദിവസങ്ങളിലായി ‘പാത്‌ഫൈന്റർ 2020’ സംഘടിപ്പിക്കും. സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വിദഗ്‌ധർ ക്ലാസെടുക്കും. Read on deshabhimani.com

Related News