കലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന്
കലിക്കറ്റ് സര്‍വകലാശാലയില്‍ 2017-18 വര്‍ഷത്തില്‍ ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന് നടത്താന്‍ പിഴകൂടാതെ 23 മുതല്‍ 30 വരെയും 100 രൂപ പിഴയോടെ ഡിസംബര്‍ അഞ്ചുവരെയും www. universtiyofcalicut.info/OnlineRegistration വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൌട്ട്, അനുബന്ധ രേഖകള്‍ സഹിതം എസ്ഡിഇ ഓഫീസില്‍ ഡിസംബര്‍ എട്ടുവരെ സ്വീകരിക്കും. ഫീസ്: 1500 രൂപ. പ്രോഗ്രാമുകള്‍: ബിഎ അഫ്സല്-ഉല്-ഉലമ/ബിഎ അറബിക്/ബിഎ ഇക്കണോമിക്സ്/ബിഎ ഇംഗ്ളീഷ്/ബിഎ ഹിന്ദി/ബിഎ ഹിസ്റ്ററി/ബിഎ മലയാളം/ബിഎ ഫിലോസഫി/ബിഎ പൊളിറ്റിക്കല്‍ സയന്‍സ്/ബിഎ സംസ്കൃതം/ബിഎ സോഷ്യോളജി/ബിഎ ഉറുദു/ബികോം/ബിബിഎ/ബിഎസ്സി മാത്തമാറ്റിക്സ്. വിവരങ്ങള്‍ വെബ്സൈറ്റില്‍. Read on deshabhimani.com