കലിക്കറ്റ് സര്‍വകലാശാല ബിരുദ, പിജി പ്രൈവറ്റ് രജിസ്ട്രേഷന്‍: തീയതി നീട്ടി



തേഞ്ഞിപ്പലം > കലിക്കറ്റ് സര്‍വകലാശാലയുടെ പ്രൈവറ്റ് രജിസ്ട്രേഷന്‍ മുഖേന 2016-17 അധ്യയനവര്‍ഷത്തേക്ക് വിവിധ യുജി കോഴ്സുകളിലേക്ക് 500 രൂപ പിഴയോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തീയതി 23 വരെ നീട്ടി. വിവിധ പിജി കോഴ്സുകളിലേക്ക് 100 രൂപ പിഴയോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തീയതി 26 വരെയും നീട്ടി. അപേക്ഷാ ഫോമും ഒപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ വിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റിലെ ഹോം പേജില്‍ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍/ജനസേവന കേന്ദ്രങ്ങള്‍/എസ്ബിടി ഓണ്‍ലൈന്‍ എന്നീ രീതിയില്‍ ഫീ അടയ്ക്കാം. അപേക്ഷയുടെ പ്രിന്റൌട്ട് (ഫോട്ടോ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) പ്രോസ്പെക്ടസില്‍ പറഞ്ഞ രേഖകള്‍ സഹിതം 30-നകം ലഭിക്കണം.  Read on deshabhimani.com

Related News