കോവിഡ്‌ ജാഗ്രത : വീട്ടിലിരുന്ന്‌ പഠിക്കാൻ ഓൺലൈൻ കോഴ്‌സുമായി സി ആപ്‌റ്റ്‌



തിരുവനന്തപുരം കോവിഡ്‌ –-19 വൈറസ്‌ മുൻകരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ച പശ്‌ചാത്തലത്തിൽ എൻജിനിയറിങ്‌, എംബിഎ വിദ്യാർഥികൾക്ക്‌ ഓൺലൈനിൽ  സാപ് കോഴ്‌സ്‌ പഠിക്കാൻ അവസരമൊരുക്കി സി ആപ്‌റ്റിന്റെ മൾട്ടിമീഡിയ അക്കാദമി. സംസ്ഥാന സർക്കാർ  സ്ഥാപനമായ സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്‌നിങ് (സി  ആപ്റ്റ്) 80 മണിക്കൂർ ദൈർഘ്യമുള്ള സിസ്‌റ്റംസ്‌ ആപ്ലിക്കേഷൻസ്‌ ആൻഡ്‌  പ്രോ ഡക്ട്‌സ്‌ ഇൻ ഡാറ്റ (സാപ്‌ ) കോഴ്‌സാണ്‌ ആരംഭിക്കുന്നത്‌. വിദ്യാർഥികൾക്ക് അവരവരുടെ വീട്ടിലിരുന്ന് സ്വന്തം ലാപ്ടോപ്, കംപ്യൂട്ടർ, സ്മാർട്ട് ഫോൺ എന്നിവ ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാം. ആദ്യ ബാച്ച്‌ 25നു തുടങ്ങും.  സി -ആപ്റ്റും എസ്‌എപിയും  സംയുക്തമായി സർട്ടിഫിക്കറ്റ് നൽകും.    ഫോൺ: 8129325592. Read on deshabhimani.com

Related News