ബിഎസ്‌‌സി നേഴ്‌സിങ്‌: 10 വരെ ഓപ്‌ഷൻ നൽകാം



തിരുവനന്തപുരം ബിഎസ്‌‌സി നേഴ്‌സിങ്‌ ആൻഡ്‌  പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക്  ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തും.  റാങ്ക്‌ ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപ്പര്യമുള്ളവർക്ക്‌  ഓൺലൈൻ രജിസ്ട്രേഷനും പുതുതായി കോളേജ് ഓപ്ഷനുകൾ നൽകാനും www.lbscentre.kerala.gov.in ൽ വെള്ളിയാഴ്‌ചമുതൽ 10 വരെ  അവസരമുണ്ട്‌. മുൻ അലോട്ട്മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റ്‌  ഓൺലൈൻ രജിസ്ട്രേഷൻ സമയം അപ്‌ലോഡ്‌ ചെയ്യണം.  അലോട്ട്മെന്റ് 12ന് പ്രസിദ്ധീകരിക്കും. ഫോൺ:  0471 2560363, 364  Read on deshabhimani.com

Related News