ബാച്ച്‌ലർ ഓഫ് ഡിസൈൻ ഓപ്ഷൻ കൺഫർമേഷൻ ആരംഭിച്ചു



തിരുവനന്തപുരം ബാച്ച്‌ലർ ഓഫ് ഡിസൈൻ(ബിഡിഎസ്) കോഴ്സിലേക്കുളള രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള  നടപടി ആരംഭിച്ചു. അവസാന അലോട്ട്മെന്റാ യിരിക്കും ഇത്‌.  ഓപ്ഷനുകൾ   ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനുമുള്ള സൗകര്യം  14 ന്‌ വൈകിട്ട് അഞ്ച്‌ വരെ www.cee.kerala.gov.in ലെ ‘candidate portal’ ൽ ലഭ്യമാണ്. നിലവിലുളള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം.  ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം ആദ്യഘട്ടത്തിൽ അലോട്ട്മെന്റൊന്നും  ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.   16ന്  അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ   ഫീസ്/ ബാക്കി തുക (ബാധകമെങ്കിൽ) 17മുതൽ 20വരെയുളള തീയതികളിൽ  കോളേജിൽ ഫീസടച്ച്‌ 20ന്‌ വൈകുന്നേരം നാലിന്‌ മുമ്പ്‌   പ്രവേശനം നേടണം.  ഹെൽപ്പ്‌ലൈൻ നമ്പർ: 04712525300 Read on deshabhimani.com

Related News