ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: അപേക്ഷ 8 വരെ



കോട്ടയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവങ്ങൾക്ക് ഊർജമേകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും എംജി സർവകലാശാലയിൽ തുടങ്ങുന്നു. സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ റോബോട്ടിക്‌സിൽ എംഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ മെഷീൻ ലേണിങ്‌ പ്രവേശനത്തിന്  എട്ടുവരെ അപേക്ഷിക്കാം. www.cat.mgu.ac.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നാല് സെമസ്റ്ററുകളിലായി രണ്ടുവർഷമാണ്  കാലാവധി. എംജി  സർവകലാശാല അംഗീകരിച്ച കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സൈബർ ഫോറൻസിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ കംപ്യൂട്ടർ സയൻസ് വിഷയമായുള്ള സയൻസ് വിഷയങ്ങളിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് മുഖ്യ വിഷയമാകുന്ന ബി ടെക് കംപ്യൂട്ടർ സയൻസ്/ ഐ ടി / ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ തത്തുല്യ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. 12 സീറ്റാണുള്ളത്. യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. തൊഴിൽ മേഖലയിൽ വൻ അവസരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധരെ കാത്തിരിക്കുന്നുവെന്നാണ് വിലയിരുത്തൽ. എസ്‌‌സി/എസ്ടി  വിഭാഗത്തിന് 550 രൂപയും മറ്റുള്ളവർക്ക് 1100 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.  ഫോൺ: 0481-2733595. ഇമെയിൽ: cat@mgu.ac.in Read on deshabhimani.com

Related News