ഇഗ്നോയില്‍ വിവിധ കോഴ്സുകള്‍



തിരുവനന്തപുരം > ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 2017 ജനുവരിയില്‍ ആരംഭിക്കുന്ന അടുത്ത അക്കാദമിക് സെഷനിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് 200 രൂപയ്ക്ക് റീജ്യണല്‍ സെന്ററില്‍നിന്ന് ലഭിക്കും. ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ignou.ac.in ല്‍നിന്ന് പ്രോസ്പെക്ടസ് ഡൌണ്‍ലോഡ് ചെയ്ത അപേക്ഷാഫോമിനൊപ്പം നിശ്ചിത പ്രോഗ്രാം ഫീ കൂടാതെ പ്രോസ്പെക്ടസിന്റെ വിലയായ 200 രൂപകൂടി അടയ്ക്കണം. ഇഗ്നോയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന രീതിയിലായിരിക്കണം ഡിഡി എടുക്കേണ്ടത്. പല പ്രോഗ്രാമുകള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൌകര്യവുമുണ്ട്. വിശദവിവരങ്ങള്‍ www.onlineadmission.ignou.ac.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ഇഗ്നോ റീജ്യണല്‍ സെന്റര്‍, രാജധാനി കോംപ്ളക്സ്, കിള്ളിപ്പാലം, കരമന പിഒ, തിരുവനന്തപുരം-695002, ഫോണ്‍: 0471-2344113/2344120. email: rctrivandrum@ignou.ac.in അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏഴിന്. 300 രൂപ ഫൈനോടെ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 28. Read on deshabhimani.com

Related News