പ്ലസ്‌ വൺ സ്കൂൾ കോമ്പിനേഷൻ മാറ്റം; ഇന്നുമുതൽ പ്രവേശനം നേടാം ; അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ  ഒഴിവ്‌ സീറ്റുകളിൽ പ്രവേശന നടപടികൾക്ക്‌ ശേഷവും  ഒഴിവുള്ള സീറ്റുകളിൽ  ജില്ല /ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിച്ചിട്ടുള്ളവരുടെ അലോട്ട്മെന്റ് - വ്യാഴാഴ്‌ച രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകത്തക്കവിധം പ്രസിദ്ധപ്പെടുത്തി. ക്യാൻഡിഡേറ്റ് ലോഗിനിലെ “TRANSFER ALLOT RESULTS”  ലിങ്കിലൂടെ ഫലം പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൽമാർ ചെയ്ത് കൊടുക്കണം. ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ എടുത്ത് നൽകണം. അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ്‌ ലെറ്റർ പ്രകാരം പ്രവേശനം മാറ്റിക്കൊടുക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/കോഴ്സിൽ അലോട്ട്മെന്റ് ലെറ്ററിൽ അനുവദിച്ച സമയം  പ്രവേശനം നേടണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. Read on deshabhimani.com

Related News